കുറ്റം ചെയ്ത സന്യസ്തരെ സഭാ സമൂഹത്തില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട കാനോനിക നിയമത്തില്‍ മാര്‍പാപ്പ മാറ്റം വരുത്തി

വത്തിക്കാന്‍ സിറ്റി: കുറ്റം ചെയ്ത സന്യസ്തരെ സഭാസമൂഹത്തില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട കാനോനിക നിയമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റംവരുത്തി. ഗുരുതരമായ കുറ്റങ്ങള്‍ ചെയ്ത സന്യസ്തരെ അവര്‍ അംഗങ്ങളായിരുന്ന സഭാസമൂഹത്തില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട കാനോനിക നിയമത്തിലാണ് മാറ്റം. റെക്കോഞ്ഞിത്തും ലിബ്രൂം എന്ന അപ്പസ്‌തോലിക ലേഖനം വഴിയാണ് മാറ്റം വരുത്തിയിരിക്കുന്നത്. 1395, 1397,1398 എന്നീ കാനോനകള്‍ക്കെതിരായ കുറ്റങ്ങള്‍ ചെയ്ത സന്യസസഭാംഗത്തെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിയമഭേദഗതി.

പരസ്ത്രീബന്ധം, നരഹത്യ, തട്ടിക്കൊണ്ടുപോകല്‍, ശാരീരിക ആക്രമണം, ഗര്‍ഭച്ഛിദ്രം എന്നിവയുമായി ബന്ധപ്പെട്ട കാനോനിക നിയമങ്ങളെ സംബന്ധിച്ചുള്ളതാണ 695 ാം നമ്പര്‍ കാനോനയുടെ ഒന്നാം ഖണ്ഡിക.

നിലവിലെ നിയമം ഏപ്രില്‍ 26 ന് നിലവില്‍ വന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.