മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം അടുത്തവര്‍ഷം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം അടുത്തവര്‍ഷം നടന്നേക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയും നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചാ വേളയിലാണ് പ്രധാനമന്ത്രി പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. തനിക്കുള്ള ക്ഷണം നരേന്ദ്രമോദിയുടെ വലിയ ഉപഹാരമാണെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. 30 മിനിറ്റ് നേരത്തെ കണ്ടുമുട്ടല്‍ ഒരു മണിക്കൂറിലധികം നീണ്ടുപോയി.

വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. നെഹ്‌റു, ഇന്ദിരാഗാന്ധി, ഗുജറാള്‍, വാജ്‌പേയി എന്നിവര്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചിട്ടുണ്ട്. പോള്‍ ആറാമന്‍ മാര്‍പാപ്പയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇന്ത്യയിലുമെത്തിയിട്ടുണ്ട്.
വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചാവേളയില്‍ ഇന്ത്യയിലേക്ക് പാപ്പായെ പ്രധാനമന്ത്രി ക്ഷണിച്ചത് ചരിത്രപരമായ തീരുമാനവും അഭിനന്ദനാര്‍ഹവുമെന്ന് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.