Saturday, June 21, 2025
spot_img
More

    മനുഷ്യജീവന്റെ സമഗ്രസംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ സഭയെ നന്മയിലേക്ക് നയിക്കുന്നു: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി

    കൊച്ചി: മനുഷ്യജീവന്റെ സമഗ്രസംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് സഭയെ നന്മയിലേക്ക് നയിക്കുന്നതെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി. കെസിബിസി പ്രോ ലൈഫ് സമിതിയുടെ സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    സമൂഹത്തിലെ മുഴുവന്‍ കുടുംബങ്ങളുടെയും വ്യക്തികളുടെയും ക്ഷേമവും പുരോഗതിയും ഉറപ്പാക്കുന്നതാണ് പ്രോലൈഫ് സംസ്‌കാരം. പ്രോ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ ശുശ്രൂഷകള്‍ ശ്ലാഘനീയമാണ്. പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന പ്രേഷിതര്‍ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമാണ്.

    കുടുംബങ്ങളുടെ കെട്ടുറപ്പും കുഞ്ഞുങ്ങളുടെ സംരക്ഷണവും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലഘട്ടത്തില്‍ ജീവന്റെ സംരക്ഷണ ശുശ്രൂഷകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. പ്രസിഡന്റ് സാബുജോസ് അധ്യക്ഷത വഹിച്ചു.

    32 രൂപതകളില്‍ നിന്നുള്ള ഡയറക്ടര്‍മാരും പ്രതിനിധികളും നേതൃസമ്മേളനത്തില്‍ പങ്കെടുത്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!