മാര്‍പാപ്പയുടെ സൗത്ത് സുഡാന്‍ സന്ദര്‍ശനം; ദിനങ്ങളെണ്ണി കാത്തിരിക്കുന്ന വിശ്വാസികള്‍

വൗ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സൗത്ത് സുഡാന്‍ സന്ദര്‍ശനത്തെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് കോംബോനി മിഷനറി സിസ്റ്റര്‍ ബെറ്റാ അല്‍മെന്‍ഡ്ര. വിശ്വാസിസമൂഹം വലിയ ഉത്സാഹത്തിലാണ്. സൗത്ത് സുഡാനിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ പാപ്പയുടെ സന്ദര്‍ശനം ക്രിയാത്മകമായ മാറ്റംവരുത്തുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. പാപ്പായ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാനുണ്ട്.

സൗത്ത്‌സുഡാനിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സഭയുടെ ഇടപെടല്‍ നിര്‍ണ്ണായകമാണ്. അക്രമങ്ങള്‍ പെരുകുമ്പോള്‍ ആളുകള്‍ ഇടപെടലുകള്‍ പ്രതീക്ഷിച്ച് നോക്കുന്നത് സഭയെയാണ്. എവിടെയാണ് നേതാക്കന്മാര്‍ എന്നാണ് അവര്‍ ചോദിക്കുന്നത്. അവര്‍ പ്രാര്‍ത്ഥനയ്ക്കും സേവനങ്ങള്‍ക്കും നമ്മെ ആശ്രയിക്കുന്നു. എയ്ഡ് റ്റുദ ചര്‍ച്ച് ഇന്‍ നീഡിന് നല്കിയ അഭിമുഖത്തില്‍ സിസറ്റര്‍ പറയുന്നു.

പോര്‍ച്ചുഗല്‍ സ്വദേശിയാണ് 52 കാരിയായ സിസ്റ്റര്‍ ബെറ്റ അല്‍മെന്‍ഡ്ര. എ്ന്നാല്‍ സൗത്ത് സുഡാനിലെ ഭൂരിപക്ഷം ആളുകളും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് അജ്ഞരാണെന്ന കാര്യവും അവര്‍ മറച്ചുവച്ചില്ല.

ജൂലൈ 5-7 വരെയാണ് പാപ്പായുടെ സൗത്ത് സുഡാന്‍ സന്ദര്‍ശനം.2019 ഏപ്രിലില്‍ വത്തിക്കാനിലെത്തിയ സൗത്ത് സുഡാന്‍ നേതാക്കന്മാരുടെ മുമ്പില്‍ മുട്ടുകുത്തി നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ് മാപ്പപേക്ഷിച്ചത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.