ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏഷ്യ സന്ദര്‍ശനം: ലോഗോ പുറത്തിറക്കി

വത്തിക്കാന്‍ സിറ്റി:നവംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ലോഗോ പുറത്തിറക്കി.തായ് ലന്‍റും ജപ്പാനുമാണ് പാപ്പ സന്ദര്‍ശിക്കുന്നത്.

തായ്‌ലന്റ് സന്ദര്‍ശനത്തിന്റെ ലോഗോയില്‍ നമ്മെ ആകര്‍ഷിക്കുന്നത് പുഞ്ചിരിക്കുന്ന പാപ്പയുടെ ചിത്രവും അതിന്റെ ചുവടെയുള്ള ഒരു ബോട്ടുമാണ്. ബോട്ട് സുവിശേഷവല്‍ക്കരണത്തിന്റെ പ്രതീകമാണ്. അതിന് മുകളിലുള്ള മൂന്ന് പായ്ക്കപ്പലുകള്‍ പരിശുദ്ധ ത്രീത്വത്തെ സൂചിപ്പിക്കുന്നു. കപ്പലിനെ താങ്ങിനിര്‍ത്തുന്ന കൈ പരിശുദ്ധ മറിയത്തിന്റേതാണ്. സുവര്‍്ണ്ണ കുരിശ് തായ്‌ലന്റിലെ മുഴുവന്‍ കത്തോലിക്കരെയും സുവിശേഷത്തിന്റെ സാക്ഷികളാകാന്‍ ക്ഷണിക്കുന്നതാണ്.

ജപ്പാനിലേക്കുള്ള യാത്രയുടെ ലോഗോയില്‍ കാണുന്നത് മൂന്നുതരം ജ്വാലകളാണ്. മൂന്നു നിറത്തിലുള്ള ഈ ജ്വാലയിലെ നീല പരിശുദ്ധ കന്യാമറിയത്തെയും പച്ച ജപ്പാനെയും ചുവപ്പ് രക്തസാക്ഷിത്വത്തെയും പ്രതിനിധാനം ചെയ്യുന്നു. സൂര്യനെപോലെയുള്ള ചുവന്ന വൃത്തം എല്ലാ ജീവിതങ്ങളുടെയും പ്രതീകമാണ്.

നവംബര്‍ 20 മുതല്‍ 23 വരെയാണ് തായ്‌ലാന്റ് സന്ദര്‍ശനം. 23 മുതല്‍ 26 വരെ ജപ്പാനും സന്ദര്‍ശിക്കും.

മാര്‍പാപ്പയുടെ മുപ്പത്തിരണ്ടാമത് അപ്പസ്‌തോലിക യാത്രയാണ് ഇത്. ഏഷ്യക്ക് മുന്‍തൂക്കം കൊടുക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ സന്ദര്‍ശനത്തെ ആകാംക്ഷയോടെയാണ് ഏഷ്യാ ഭൂഖണ്ഡം മുഴുവന്‍ നോക്കിക്കാണുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.