Saturday, July 12, 2025
spot_img
More

    2023 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കോംഗോയും സുഡാനും സന്ദര്‍ശിച്ചേക്കും

    വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കോംഗോയും സുഡാനും സന്ദര്‍ശിച്ചേക്കും. യാത്രയ്ക്കുവേണ്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ.് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പാപ്പ ആദ്യം പ്ലാന്‍ചെയ്തിരുന്നത്.

    എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് യാത്ര റദ്ദാക്കുകയായിരുന്നു. ആഫ്രിക്കയിലേക്ക് ഒരു പാലം പണിയുക എന്നതാണ് യാത്രയുടെ ലക്ഷ്യം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ആ സമയത്ത് യാത്ര റദ്ദാക്കിയതെന്നും പാപ്പ പറഞ്ഞു.

    സുരക്ഷാകാരണങ്ങള്‍ കൂടി കണക്കിലെടുത്താണ് യാത്ര മാറ്റിവച്ചതെന്നും ചില വൃത്തങ്ങള്‍പറയുന്നു. പാപ്പയ്ക്ക് മതിയായ സുരക്ഷിതത്വം ഒരുക്കാന്‍ കഴിയാത്തതുകൊണ്ടാണത്രെ ഇത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!