പെസഹാ വ്യാഴാഴ്ച ജൂവനെല്‍ പ്രിസണിലെ തടവുകാരുടെ കാലുകള്‍ മാര്‍പാപ്പ കഴുകും

വത്തിക്കാന്‍ സിറ്റി: ഇ്ത്തവണയും ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാദിനത്തില്‍ തടവുകാരുടെ പാദങ്ങള്‍ കഴുകും. കാസല്‍ ദെല്‍ മാര്‍മോ ജൂവനൈല്‍ ജയിലിലാണ് ഇത്തവണ മാര്‍പാപ്പയുടെ പെസഹാദിനാചരണം ക്രമീകരിച്ചിരിക്കുന്നത്.

മൂന്നുദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മാര്‍പാപ്പ ഡിസ്ചാര്‍ജ് ചെയ്തത്. ശ്വാസതടസ്സത്തെതുടര്‍ന്നായിരുന്നു പാപ്പായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇക്കാരണത്താല്‍ വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങളില്‍ പാപ്പ പങ്കെടുക്കുമോയെന്ന ആശങ്ക നിലവിലുണ്ടായിരുന്നു. അത്തരംആശങ്കകള്‍ അസ്ഥാനത്താണെന്ന് വ്യ്ക്തമാക്കിക്കൊണ്ട് ഡിസ്ചാര്‍ജ് ചെയ്തതിന്റെ തൊട്ടുപിന്നാലെ ഓശാനയുടെ തിരുക്കര്‍മ്മങ്ങളിലും പാപ്പ പങ്കെടുത്തിരുന്നു.

2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടവര്‍ഷത്തിലെ പെസഹായും പാപ്പ ഈ ജയിലിലാണ് ആഘോഷിച്ചിരുന്നത്. മാര്‍പാപ്പയായിതിരഞ്ഞെടുക്കപ്പെട്ടതിന്റെ 15 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അന്നത്തെ പെസഹ. പത്തു ആണ്‍കുട്ടികളുടെയും രണ്ടുപെണ്‍കുട്ടികളുടെയും കാലുകളായിരുന്നു പാപ്പ അന്ന് കഴുകിചുംബിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.