Saturday, July 12, 2025
spot_img
More

    അടുത്തവര്‍ഷം പാപ്പ തിമൂര്‍ സന്ദര്‍ശിച്ചേക്കും

    തിമൂര്‍: അടുത്തവര്‍ഷം ആരംഭത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിമൂര്‍- ലെസ്റ്റെ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. കത്തോലിക്കാ ഭൂരിപക്ഷരാജ്യമായ ഇവിടത്തെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നത് അനുസരിച്ച് യാത്രാക്കാര്യങ്ങളിലും പുരോഗതിയുണ്ടാകും. പ്രധാനമന്ത്രിയുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

    കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ മാര്‍പാപ്പ സന്ദര്‍ശിക്കാനിരുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് തിമൂര്‍- ലെസ്റ്റ പെട്ടിരുന്നത്. എന്നാല്‍ കോവിഡ് മൂലം യാത്ര റദ്ദു ചെയ്യുകയായിരുന്നു. ഇപ്രകാരം മാറ്റിവച്ച പര്യടനമാണ് അടുത്തവര്‍ഷത്തേക്ക് പ്ലാന്‍ ചെയ്യുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!