വത്തിക്കാന്‍സിറ്റി: ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള സകലമാന അമ്മമാരെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അമ്മ ദിനത്തോട് അനുബന്ധിച്ചായിരുന്നു പാപ്പായുടെ ഈ അമ്മ സമര്‍പ്പണം.
ഇന്ന് ലോകത്തിലെ വിവിധരാജ്യങ്ങളില്‍ മാതൃദിനം ആഘോഷിക്കുന്നു. നന്ദിയോടും സ്‌നേഹത്തോടും കൂടി നാം എല്ലാ അമ്മമാരെയും സ്മരിക്കുന്നു,. അവരില്‍ ചിലര്‍ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. മറ്റ് ചിലരാകട്ടെ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായിരിക്കുന്നു. അവരെയെല്ലാവരെയും ഈശോയുടെ അമ്മയായ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. അപ്പസ്‌തോലിക് പാലസിന്റെ ജാലകവാതിലക്കല്‍ നിന്നുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
പരിശുദ്ധാത്മാവിന് നമ്മുടെ കൂടെ വസിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒരു അതിഥിയായി കടന്നുപോകാനല്ല പരിശുദ്ധാത്മാവിന് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധാത്മാവ് ജീവിതത്തിന്റെ സഹയാത്രികനാണ്. സ്ഥിരസാന്നിധ്യവും.പാപ്പ വ്യക്തമാക്കി.