കൊറോണ വൈറസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ദിവ്യകാരുണ്യം നാവില്‍ തന്നെ. ധീരമായ നിലപാടുമായി പോര്‍ട്ട്‌ലാന്റ് അതിരൂപത

പോര്‍ട്ട്‌ലാന്റ്: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മിക്ക രാജ്യങ്ങളിലെയും കത്തോലിക്കാ സഭകള്‍ ദിവ്യകാരുണ്യസ്വീകരണം കൈകകളിലേക്ക് മാറ്റിയപ്പോഴും ദിവ്യകാരുണ്യസ്വീകരണം നാവില്‍ തന്നെ എന്ന നിലപാടുമായി പോര്‍ട്ട് ലാന്റിലെ അതിരൂപത.

വൈറസ്, സ്പര്‍ശനത്തിലൂടെയും ഉമിനീരിലൂടെയും പരക്കുമെന്ന ഭീതിയെതുടര്‍ന്നാണ് ദിവ്യകാരുണ്യസ്വീകരണം കൈകളില്‍ നല്കാമെന്ന തീരുമാനം പല സഭകളും എടുത്തിരിക്കുന്നത്. എന്നാല്‍ ഈ രണ്ടു രീതികള്‍ക്കും തുല്യ അപകടസാധ്യത തന്നെയാണ് ഉള്ളതെന്നും അതുകൊണ്ട് ദിവ്യകാരുണ്യസ്വീകരണം നാവില്‍ തന്നെ മതിയെന്നുമാണ് അതിരൂപത തീരുമാനമെടുത്തിരിക്കുന്നത്.

ഞങ്ങള്‍ രണ്ടു ഡോക്ടേഴ്‌സുമായി സംസാരിച്ചു. അതില്‍ ഒരാള്‍ ഇമ്മ്യൂണോളജിയില്‍ സ്‌പെഷ്യലിസ്റ്റാണ്. നാവില്‍ സ്വീകരിച്ചാലും കൈയില്‍ സ്വീകരിച്ചാലും തുല്യ അപകടസാധ്യതയാണ് ഉള്ളതെന്നാണ് അവരുടെ അഭിപ്രായം. മാര്‍ച്ച് രണ്ടിന് അതിരൂപതയിലെ ഡിവൈന്‍ വര്‍ഷിപ്പ് ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവന പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.