പോര്‍ട്ട് ലന്റില്‍ പ്രക്ഷോഭകാരികള്‍ ബൈബിള്‍ കത്തിച്ചു

പോര്‍ട്ട്‌ലാന്റ്: ബ്ലാക്ക് ലൈവ്‌സ് മാറ്ററുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടയില്‍
പ്രക്ഷോഭകാരികള്‍ ബൈബിള്‍ കത്തിച്ചു. ഫെഡറല്‍ കോര്‍ട്ട് ഹൗസിന്റെ മുമ്പില്‍ വച്ചാണ് ബൈബിള്‍ അഗ്നിക്കിരയാക്കിയത്. അമേരിക്കന്‍ പതാകയും പ്രക്ഷോഭകാരികള്‍ കത്തിച്ചു.

ഫെഡറല്‍ കോര്‍ട്ട് ഹൗസിന് മുമ്പില്‍ തീ കൂട്ടുകയും പിന്നീട് ബൈബിളും പതാകയും മറ്റും അതിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മെയ് 25 മുതല്‍ ശക്തമായ പ്രക്ഷോഭപരിപാടികളാണ് അമേരിക്കയിലുടനീളം നടന്നുകൊണ്ടിരിക്കുന്നത്. ദേവാലയങ്ങള്‍ക്കും വിശുദ്ധ രൂപങ്ങള്‍ക്കും നേരെ ഇതിനകം പലവിധ ആക്രമണങ്ങളും നടന്നുകഴിഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.