അമേരിക്കയിലെ പ്രശ്‌നങ്ങള്‍ റിപ്പബ്ലിക്കന്‍സിനോ ഡെമോക്രാറ്റ്‌സിനോ അല്ല, ദൈവത്തിന് മാത്രമേ പരിഹരിക്കാന്‍ കഴിയൂ: ഫ്രാങ്ക് ളിന്‍ ഗ്രഹാം

വാഷിംങ്ടണ്‍ ഡിസി: വിവിധ കാരണങ്ങള്‍ കൊണ്ട് അമേരിക്ക വിഭജിതമായിരിക്കുകയാണെന്നും അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റിപ്പബ്ലിക്കന്‍സിനോ ഡെമോക്രാറ്റ്‌സിനോ അല്ല ദൈവത്തിന് മാത്രമേ കഴിയൂ എന്നും ഫ്രാങ്ക് ളിന്‍ ഗ്രഹാം . അടുത്ത ശനിയാഴ്ച നാഷനല്‍ മാളില്‍ നടക്കാന്‍ പോകുന്ന പ്രെയര്‍ മാര്‍ച്ചിന് മുന്നോടിയായി ക്രിസ്ത്യന്‍ പോസ്റ്റിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തെരുവിലും സമൂഹത്തിലും അനീതിയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആളുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു ആത്മീയമായ അന്ധകാരമാണ് അമേരിക്കയിലുള്ളത്. ഇത് ഡെമോക്രാറ്റ്‌സിനോ റിപ്പബ്ലിക്കന്‍സിനോ പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല ദൈവത്തിന് മാത്രം പരിഹരിക്കാന്‍ കഴിയുന്ന ഒന്നാണ്.

പശ്ചാത്തപിക്കുകയും ദൈവത്തെ വിളിക്കുകയും ചെയ്തില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന് അധികദൂരം മുന്നോട്ടുപോകാന്‍ കഴിയില്ല. ദൈവവും അവിടുത്തെ വഴികളും ഗവണ്‍മെന്റ്,സ്‌കൂളുകള്‍, സമൂഹം എന്നിവിടങ്ങളില്‍ നിന്നെല്ലാം നീക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ദൈവത്തില്‍ മാത്രമേ പ്രത്യാശ അര്‍പ്പിക്കാനാവൂ. ദൈവം ഉയിര്‍ത്തെണീല്ക്കും എന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനാസമ്മേളനത്തിലേക്ക് എല്ലാ അമേരിക്കക്കാരെയും ക്ഷണിച്ച അദ്ദേഹം എന്റര്‍ടെയ്‌ന്മെന്റോ പാട്ടുകളോ ഉണ്ടാവില്ലെന്നും അറിയിച്ചു. രാജ്യത്തിന് വേണ്ടി നേതാക്കന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനായിട്ടാണ് വരുന്നത്. ഐക്യമാണ് അതിലൂടെ വെളിപെടുന്നത്. ഫ്രാങ്കഌന്‍ ഗ്രഹാം വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.