മെത്രാഭിഷേകചടങ്ങുകള്‍ക്കിടയില്‍ വൈദികന്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു


ഇലിഗാന്‍ സിറ്റ. :ഫിലിപ്പൈന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്റെ അഭിഷേകചടങ്ങുകള്‍ക്കിടയില്‍ പങ്കെടുക്കാനെത്തിയ വൈദികന്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. ഫാ. ആല്‍ബെര്‍ട്ട് ട്രാസോയാണ് മരണമടഞ്ഞത്. 60 വയസായിരുന്നു. മെത്രാഭിഷേകച്ചടങ്ങുകള്‍ക്ക് മുമ്പു തന്നെ അദ്ദേഹം അസ്വസ്ഥതപ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അറ്റാക്കുണ്ടായതും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതും. പക്ഷേ പോകുന്നവഴിക്ക് തന്നെ മരണം സംഭവിക്കുകയായിരുന്നു.

ബിഷപ് റാപ്പാദാസിന്റെ മെത്രാഭിഷേകച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഫാ. ട്രാസോ. നാല്പത്തിയാറുകാരനായ ബിഷപ്, ഫിലിപ്പൈന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനാണ്. 250 ലേറെ വൈദികരും മെത്രാന്മാരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.