സൗത്ത് ആഫ്രിക്കയില്‍ വൈദികന്‍ വെടിയേറ്റ് മരിച്ചു

സൗത്ത് ആഫ്രിക്ക: സൗത്ത് ആഫ്രിക്കയില്‍ വൈദികന്‍ വെടിയേറ്റ് മരിച്ചു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സേക്രട്ട് സ്റ്റിഗ്മാറ്റ സഭാംഗമായ പോള്‍ ടാട്ടുവാണ് കൊല്ലപ്പെട്ടത്. സൗത്തേണ്‍ ആഫ്രിക്കന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് മുന്‍ ഓഫീസറുമായിരുന്നു. ഏപ്രില്‍ 27 നാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സൗത്ത് ആഫ്രിക്കയില്‍ തുടര്‍ച്ചയായി വൈദികര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പ് മാര്‍ച്ച് 13 നാണ് ഒരു വൈദികന്‍ കൊല്ലപ്പെട്ടത്. സെന്റ് പാട്രിക്‌സ് മിഷനറി സൊസൈറ്റി അംഗം ഫാ. വില്യമാണ് അന്നേ ദിവസംകൊല്ലപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.