ആറ് പ്രോലൈഫേഴ്‌സിന് 11 വര്‍ഷത്തെ ജയില്‍ശിക്ഷ

ടെന്നസി: പ്രോലൈഫ് പ്രവര്‍ത്തകരായ ആറുപേര്‍ക്ക് 11 വര്‍ഷത്തെ ജയില്‍ ശിക്ഷ. അബോര്‍ഷന്‍ ക്ലിനിക്കന് മുമ്പില്‍ മാര്‍ഗ്ഗതടസം ഉണ്ടാക്കി എന്നതാണ് ആരോപണം. കേസിനാസ്പദമായ സംഭവം നടന്നത് 2021 ലാണ്. കൂടാതെ പ്രോലൈഫ് പ്രവര്‍ത്തകര്‍ ക്ലിനിക്കിന് മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും ക്രൈസ്തവഭക്തിഗാനങ്ങള്‍ ആലപിക്കുകയും ചെയ്തുവത്രെ.

ഫ്രീഡം ഓഫ് അക്‌സസ് റ്റു ക്ലിനിക്ക് എന്‍ട്രന്‍സ് എന്ന നിയമം ഉപയോഗിച്ചാണ് ഫെഡറല്‍ ഗവണ്‍മെന്റ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.