മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു, ആശങ്കയുണര്‍ത്തുന്ന റിപ്പോര്‍ട്ട്

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം പരക്കെ നിഷേധിക്കപ്പെടുകയോ വെല്ലുവിളികള്‍ ഉയര്‍ത്തുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ നിലവിലുള്ള രാജ്യങ്ങള്‍ക്ക് പുറമെ പത്തുരാജ്യങ്ങളില്‍ കൂടി വ്യാപകവും ശക്തവുമായ തോതില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടെന്നാണ് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍റിലീജിയസ് ഫ്രീഡത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. താലിബാന്‍ സര്‍ക്കാരിന്റെ കീഴില്‍ അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മതസ്വാതന്ത്ര്യത്തിന് നേരെ വെല്ലുവിളികള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

മതന്യൂനപക്ഷങ്ങള്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ക്കും ഇരകളാകുന്നു. വിശ്വാസസംരക്ഷണത്തിന് വേണ്ടി മരണം വരെ അവരെ തേടിയെത്തുന്നു, വിദ്യാഭ്യാസം നേടാനുളള ശ്രമത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും അപ്രത്യക്ഷരായികൊണ്ടിരിക്കുന്നു.

2021 നവംബര്‍ 21 വരെയുള്ള റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്ര്യം വ്യാപകമായി ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബര്‍മ്മ, ചൈന, എരിത്രിയ, ഇറാന്‍, നോര്‍ത്ത് കൊറിയ, പാക്കിസ്ഥാന്‍, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തര്‍ക്ക്‌മെനിസ്റ്റാന്‍ എന്നിവയാണുള്ളത്. ഇതിന് പുറമെയുള്ള രാജ്യങ്ങളുടെ പുതിയ പട്ടികയിലാണ് അഫ്ഗാനിസ്ഥാനൊപ്പം ഇന്ത്യ, നൈജീരിയ, സിറിയ,വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ഇടം പിടിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.