ജപമാല കൈയിലെടുത്ത് പ്രാര്‍ത്ഥിച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി സന്യസ്തര്‍


കണ്ണൂര്‍: തങ്ങളെ ഇനിയും തെരുവിലിറക്കരുതെന്ന് സന്യസ്തര്‍. സന്യാസത്തെ അവഹേളിക്കുന്ന രീതിയില്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതിനെതിരെ ക്രൈസ്തവ സന്യസ്തര്‍ നടത്തിയ പ്രതിഷേധകൂട്ടായ്മയിലാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. സന്യാസത്തെ അവഹേളിക്കരുതെന്നും സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് തങ്ങള്‍ സന്യാസത്തെ കാണുകയും ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നതെന്നും സന്യസ്തര്‍ക്ക് നേരെ നടക്കുന്നത് ബോധപൂര്‍വ്വമായ പീഡനമാണെന്നും അവര്‍ പറഞ്ഞു.

ദീനസേവന സഭ മദര്‍ ജനറല്‍ സിസ്റ്റര്‍ എമസ്റ്റീന, എഫ്‌സിസി പ്രൊവിന്‍ഷ്യാല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ നോബിള്‍മേരി, എംഎസ്എംഐ പ്രൊവിന്‍ഷ്യല്‍സുപ്പീരിയര്‍ സിസ്റ്റര്‍ ടെസിന്‍ എന്നിവരാണ് പ്രസംഗിച്ചത്. ജപമാല കൈയിലെടുത്ത് ഒരു നിമിഷം പ്രാര്‍ത്ഥിച്ചതിന് ശേഷം മെഴുകുതിരി കത്തിച്ച് കറുത്ത തുണി ഉപയോഗിച്ച് കണ്ണ്‌കെട്ടിയാണ് പ്രതിഷേധം അറിയിച്ചത്.

കണ്ണൂര്‍, തലശ്ശേരി രൂപതകളിലെ വൈദികര്‍ ഐകദാര്‍ഡ്യ സന്ദേശം നല്കാനെത്തിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.