ഉഗാണ്ടയില്‍ മതപരിവര്‍ത്തനം നടത്തിയതിന് ക്രൈസ്തവര്‍ക്ക് നേരെ കൊടുംപീഡനം

നെയ്‌റോബി: ഉഗാണ്ടയില്‍ മതപരിവര്‍ത്തനം നടത്തിയ ക്രൈസ്തവര്‍ക്ക് നേരെ കൊടുംപീഡനങ്ങള്‍. ക്രിസ്തുമതം സ്വീകരിച്ചതിന്റെപേരില്‍ മുസ്ലീമുകളുടെ നേതൃത്വത്തില്‍ ക്രൈസ്തവരെ മര്‍ദ്ദിക്കുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തുവെന്നാണ് വാര്‍ത്ത.

ഇസ്ലാം മതംസ്വീകരിച്ച രണ്ടു സഹോദരങ്ങളാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്. ഇവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വീടും അഗ്നിക്കിരയാക്കി. അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു അക്രമികള്‍ ആക്രമണം നടത്തിയത്.

മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന രാജ്യമാണ് ഉഗാണ്ട. മറ്റൊരു മതത്തില്‍ നിന്ന് ഇഷ്ടപ്പെട്ട മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. 12 ശതമാനത്തിലേറെ മുസ്ലീമുകളാണ് ഉഗാണ്ടയിലുളളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.