ഗ്രേറ്റ് ബ്രിട്ടൻ രൂപത ദമ്പതീ വർഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു .

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ദമ്പതീ വർഷത്തോടനുബന്ധിച്ചു “വിശുദ്ധ കുർബാന വിശുദ്ധ ജീവിതത്തിന് ” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു . നോർത്താംപ്ടൺ സെന്റ് തോമസ് ദി അപ്പോസ്റ്റലേറ്റ് കാത്തലിക് കമ്മ്യൂണിറ്റി അംഗമായ മനോജ് ഫ്രാൻസിസ് ഒന്നാം സമ്മാനത്തിനും ,ലണ്ടനിലെ സെന്റ് മാർക്ക് മിഷൻ അംഗമായ മരിയ ജോബിൻ രണ്ടാം സമ്മാനത്തിനും , റെയിൻഹാമിലെ സെന്റ് മോണിക്ക മിഷൻ അംഗമായ മേരിക്കുട്ടി ഫിലിപ്പ് മൂന്നാം സമ്മാനത്തിനും യഥാക്രമം അർഹരായി . വിജയികൾക്ക് കാഷ് അവാർഡും സെർട്ടിഫിക്കേറ്റുകളും , ട്രോഫിയും വിതരണം ചെയ്യും , മത്സരത്തിൽ വിജയികളായവർക്കും , പ്രാർഥനാ നിർഭരമായ അഭിനന്ദനങ്ങൾ നേരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , ദമ്പതീ വർഷത്തിന്റെ ചാർജ് ഉണ്ടായിരുന്ന വികാരി ജനറാൾ മോൺ . ജിനോ അരിക്കാട്ട് എം . സി. ബി എസ് , ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ . ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ അറിയിച്ചു .

Fr Tomy Adattu

PRO, Catholic Syro-Malabar Eparchy of Great Britainമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.