റിട്ടയേര്‍ഡ് വൈദികന്‍ വെടിയേറ്റ് മരിച്ച നിലയില്‍

ഫ്‌ളോറിഡ: റിട്ടയേര്‍ഡ് വൈദികനെ വെടിയേറ്റ മരിച്ച നിലയില്‍ കണ്ടെത്തി. ഫാ. റോബര്‍ട്ട് ഹോഫിനെറെയാണ് കൊല്ലപ്പെട്ടത്. സ്വവസതിയില്‍ വച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. സഹോദരിയും കൊല്ലപ്പെട്ടു. വൈദികനായി അമ്പതു വര്‍ഷം സേവനം ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഇനിയും പോലീസിന് വ്യക്തത വന്നിട്ടില്ല. 2016 ലാണ് ഇടവകഭരണത്തില്‍ നിന്ന് വിരമിച്ചത്.

കുടുംബകലഹം നടക്കുന്നതായി റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്നാണ് പോലീസ് ബ്രാന്‍ഡണ്‍ കപ്പാസ് എന്ന 24 കാരന്റെ വീട്ടിലെത്തിയത്. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച അക്രമിയെ പോലീസ് പ്രതിരോധിക്കുകയും ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. തുടര്‍ന്ന് കപ്പാസിന്റെ വാഹനം പരിശോധിച്ച പോലീസുകാര്‍ക്ക് പലതരത്തിലുള്ള ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഈ ആയുധങ്ങള്‍ സമീപത്തുളള റിട്ടയേര്‍ഡ് വൈദികന്റെ വീട്ടിലെയാണെന്ന് പോലീസ് മനസ്സിലാക്കി. അതനുസരിച്ച് അവിടെ അന്വേഷണം നടത്തിയ പോലീസുകാര്‍ കണ്ടത് വൈദികനും സഹോദരിയും കൊല ചെയ്യപ്പെട്ടിരിക്കുന്നതായിട്ടാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.