വിദ്വേഷത്തില്‍ നിന്ന് സംരക്ഷണം നേടാന്‍ മാതാവിനോട് പ്രാര്‍ത്ഥിക്കാം

വിദ്വേഷം സാര്‍വത്രികമാണ്. ഒരു പക്ഷേ നാം തെറ്റു ചെയ്തതുകൊണ്ടായിരിക്കില്ല മറ്റുള്ളവര്‍ക്ക് നമ്മോട് വിദ്വേഷം തോന്നുന്നത്. അസൂയ കൊണ്ടു പോലും മറ്റൊരാള്‍ക്ക് നമ്മോട് വിദ്വേഷം തോന്നാം. നമ്മുടെ ഉയര്‍ച്ചയില്‍ അസൂയാലുക്കളായ, അസഹിഷ്ണുക്കളായ അനേകം പേര്‍ ചുറ്റിനുമുണ്ട്. നാം പെട്ടെന്ന് ഉയര്‍ന്നുപോയതിലോ അവരെക്കാള്‍ നാം വളര്‍ന്നുപോയതിലോ ഒക്കെ അസുയാലുക്കളാകുന്നവര്‍. ഈ അസൂയ വിദ്വേഷമായി അവരില്‍ വളര്‍ന്നുവരുന്നു. ആത്മീയരായി വളര്‍ന്നവരെന്ന് കരുതപ്പെടുന്നവര്‍ക്കിടയില്‍ പോലും ഇത്തരത്തിലുള്ള വിദ്വേഷമുണ്ട്. അത് നമുക്ക് ദോഷം ചെയ്യും, നാം ദൈവകരുണയില്‍ ആശ്രയിക്കുന്നില്ലെങ്കില്‍. അതുകൊണ്ട് നമുക്ക് അതിനായി മാതാവിന്റെ സംരക്ഷണം തേടി ദൈവകൃപയ്ക്ക് നമ്മെതന്നെ സമര്‍പ്പിക്കാം.

രക്ഷയുടെ അമ്മേ എല്ലാ തരത്തിലുമുള്ള വിദ്വേഷങ്ങളില്‍ നിന്നും എന്നെ രക്ഷിക്കണമേ. വിദ്വേഷത്താല്‍ ചുറ്റപ്പെടുമ്പോള്‍ നിശ്ശബ്ദനായിരിക്കാന്‍ എന്നെ സഹായിക്കണമേ. ഞാന്‍ ഏറ്റവും ദുര്‍ബലനാകുമ്പോള്‍ യേശു ക്രിസ്തുവിനോടുള്ള വിധേയത്വത്തില്‍ എന്നെ ശക്തനാക്കി നിര്‍ത്തണമേ.

എന്റെ ചുണ്ടുകള്‍ പൂട്ടി മുദ്രവയ്ക്കണമേ. അങ്ങയുടെ മകന്റെ പ്രബോധനങ്ങളെ നിരസിക്കുന്ന വാക്കുകളോ എന്റെ വിശ്വാസത്തെപ്രതി കുത്തുവാക്കുകളോ പറയുന്നവരുടെ നേര്‍ക്ക് പുറംതിരിയാന്‍ എന്നെ സഹായിക്കണമേ. ഈആത്മാക്കള്‍ക്കുവേണ്ടി പ്രിയപ്പെട്ട അമ്മേ അമ്മ പ്രാര്‍ത്ഥിക്കണമേ. അതുമൂലം അവര്‍ സാത്താനെ ഉപേക്ഷിക്കുകയും ആത്മാവില്‍ അങ്ങയുടെ സ്‌നേഹത്തിന്റെ സമാധാനവും പരിശുദ്ധാത്മാവിന്റെ ആധിപത്യവും അനുഭവിക്കുകയും ചെയ്യും. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.