റൊമേനിയായില്‍ ആദ്യമായി ക്രൈസ്തവ പീഡന ബോധവല്‍ക്കരണ ദിനം ആചരിച്ചു

റൊമേനിയ: റൊമേനിയായില്‍ ആദ്യമായി ക്രൈസ്തവ പീഡന ബോധവല്‍ക്കരണ ദിനം ആചരിച്ചു. ഓഗസ്റ്റ് 16 നായിരുന്നു ദിനാചരണം. നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും ചുവന്ന വിളക്കുകളാല്‍ അലങ്കരിച്ചിരുന്നു. റൊമേനിയന്‍ പാര്‍ലമെന്റ്, സെന്‍്‌റ് ജോര്‍ജ് ചര്‍ച്ച്, മോഗോസൊയായി പാലസ് എന്നിവ ഇതില്‍ പെടുന്നു.

റൊമേനിയന്‍ പാര്‍ലമെന്റ് ജൂണിലാണ് ഇങ്ങനെയൊരു ദിനാചരണം തീരുമാനിച്ചത്. ലോകം മുഴുവന്‍ നടക്കുന്ന ക്രൈസ്തവ മതപീഡനങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും രാജ്യത്തെ പുതിയ തലമുറയെ ക്രൈസ്തവവിശ്വാസത്തിന്റെ പ്രധാന്യം വ്യക്തമാക്കിക്കൊടുക്കാനുമായിട്ടാണ് ദിനാചരണം സംഘടിപ്പിച്ചത്. റൊമേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ രക്തസാക്ഷികളായി വണങ്ങുന്നവരുടെ തിരുനാള്‍ ദിനം കൂടിയായിരുന്നു ഓഗസ്റ്റ് 16.

1948 മുതല്‍ 1989 വരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് രക്തസാക്ഷിത്വം വരിച്ച കര്‍ദിനാള്‍ യുലിയു ഹോസു ഉള്‍പ്പെടെയുള്ള ആറു കത്തോലിക്കാ മെത്രാന്മാരെ 2019 മെയ് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.