744 മണിക്കൂര്‍ അഖണ്ഡ ജപമാലയുമായി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍

പ്രസ്റ്റണ്‍: ജപമാല മാസമായ ഒക്ടോബറില്‍ 744 മണിക്കൂര്‍ അഖണ്ഡജപമാലയുമായി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍. സെപ്തംബര്‍ മുപ്പതിന് വൈകുന്നേരം റംസയോടെ ആരംഭിച്ച അഖണ്ഡജപമാല ഒക്ടോബര്‍ മുപ്പത്തിയൊന്നിന് റംസയോടെ സമാപിക്കും.

രൂപതയിലെ കുടുംബാംഗങ്ങള്‍ മുഴുവനെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ ഒരുമിച്ചുചൊല്ലുന്ന ജപമാല യൂട്യൂബ് ചാനല്‍ വഴിയാണ് സംപ്രേഷണം ചെയ്യുന്നത്.

ഒരു സ്വര്‍ഗ്ഗസ്ഥനായപിതാവേ പത്തുനന്മനിറഞ്ഞ മറിയം, ഒരു ത്രീത്വസ്തുതി ഓ എന്റെ ഈശോയേ ഈ പ്രാര്‍ത്ഥനകള്‍ മൊബൈല്‍ ഫോണില്‍ ലാന്‍ഡ്‌സ്‌കേപ്പ് മോഡില്‍ വീഡിയോ എടുത്തു വികാരിയച്ചന്‍ വഴിയോ മീഡിയ പ്രതിനിധി വഴിയോ അയക്കാവുന്നതാണ്. ഏതുഭാഷയിലും ഗാനരൂപത്തിലും ചൊല്ലാവുന്നതാണ്. മീഡിയ കമ്മീഷനാണ് ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ടോമി എടാട്ട് 07448836131, വീഡിയോ അയ്‌ക്കേണ്ട വിലാസം:media.csmegb@gmail.com

മരിയഭക്തിയില്‍ വളരാനും സര്‍വ്വജനപഥങ്ങളുടെയും നിയോഗങ്ങള്‍ മാതാവിന്റെ മാധ്യസ്ഥം വഴി ദൈവത്തിന്് സമര്‍പ്പിക്കാനുമാണ് അഖണ്ഡജപമാലയിലൂടെ ഉദ്ദേശിക്കുന്നത്. രൂപതയുടെ ഒരു പൊതുകൂട്ടായ്മയുടെ വേദിയായി മാറ്റാനും ഈ പ്രാര്‍ത്ഥനയെ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നതായി മീഡിയ കമ്മീഷന്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കും ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും പങ്കുചേരാനും സാധിക്കുന്നതാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.