എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നിന്ന് വല്ലാര്‍പാടത്തേക്ക് ജപമാല റാലി

വല്ലാര്‍പാടം: കത്തോലിക്ക് കരിസ്മാറ്റിക് എറണാകുളം സോണല്‍ സര്‍വീസ് ടീമിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ എട്ടാം തീയതി രാവിലെ 9 മുതല്‍ 1.30 വരെ ജപമാല റാലി സംഘടിപ്പിക്കുന്നു.

എറണാകുളം സെന്റ മേരീസ് കത്തീഡ്രല്‍ ബസിലക്കയില്‍ നിന്ന് വല്ലാര്‍പാടം ബസിലിക്കയിലേക്കാണ് ജപമാല റാലി. കേരള കത്തോലിക്കാസഭയുടെ നവീകരണം, ലോകസമാധാനം, കുടുംബനവീകരണം, വ്യക്തിപരമായ നിയോഗങ്ങള്‍ എന്നിവയാണ് പ്രാര്‍ത്ഥനാവിഷയങ്ങള്‍.

12 ന് ദിവ്യബലിക്ക് ആര്‍ച്ച് ബിഷപ് എമിരത്തൂസ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കാര്‍മ്മികനായിരിക്കും.. റവ.ഡോ. ആന്റണി നരികുളം സ്വാഗതവും റവ.ഡോ ജോസ് പുതിയേടത്ത് സന്ദേശവും നല്കും. വല്ലാര്‍പാടത്തമ്മയ്ക്ക് അടിമസമര്‍പ്പണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.