റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാതലവനുമായുള്ള കൂടിക്കാഴ്ച വേണ്ടെന്ന് തീരുമാനിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മുന്‍കൂട്ടി പ്ലാന്‍ചെയ്തതു പോലെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക കിറിലുമായുള്ള കൂടിക്കാഴ്ച നടക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ 12 ന്് ലെബനോന്‍ സന്ദര്‍ശനവേളയില്‍ പാത്രിയാര്‍ക്ക കിറിലുമായി കൂടിക്കാഴ്ച നടത്താനായിരുന്നു നേരത്തെ പ്ലാന്‍ ചെയ്തിരുന്നത്.രണ്ടാം തവണയായിരുന്നു പാപ്പയും പാത്രിയാര്‍ക്ക കിറിലും തമ്മിലുളള കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ ഈ കൂടിക്കാഴ്ച റദ്ദാക്കിയതില്‍ ഖേദിക്കുന്നുവെന്ന് പാപ്പ, അര്‍ജന്റീനയിലെ ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

പാത്രിയാര്‍ക്കയുമായുള്ള ബന്ധം വളരെ നല്ലതാണെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടിക്കാഴ്ച നടക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും പാപ്പ വിശദീകരിച്ചു.

മോസ്‌ക്കോ പാത്രിയാര്‍ക്ക കിറിലും പാപ്പയും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച നടന്നത് 2016 ഫെബ്രുവരി 12 നായിരുന്നു ഹാവന്ന എയര്‍പോര്‍ട്ടായിരുന്നു സംഗമവേദി. മാര്‍പാപ്പയായി ചുമതലയേറ്റ നാള്‍ മുതല്‍ കത്തോലിക്കാ- ഓര്‍ത്തഡോക്‌സ് ബന്ധം ശക്തിപ്പെടുത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രമിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.