.
ഒരു ദിവസം മാത്രം പ്രത്യേകമായി ഓര്‍മ്മിക്കേണ്ട പ്രധാനപ്പെട്ടവ്യക്തിയാണോ അമ്മ? ഒരു കുട്ടിയുടെ ജീവിതത്തില്‍ അപ്പനെക്ക്ാളേറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തി അമ്മയാണ്. ഈ സാഹചര്യത്തില്‍ ചില അമ്മ വിശുദ്ധരെ പരിചയപ്പെടുന്നത് നല്ലതായിരിക്കും. നല്ല അമ്മമാരാകാന്‍, കൂടുതല്‍ നല്ലവരാകാന്‍ അത് അമ്മമാരെ സഹായിക്കും.
അമ്മ വിശുദ്ധരില്‍ മുമ്പന്തിയിലുള്ളത് മോണിക്കയാണ്. ആഗസ്തീനോസിന്റെ അമ്മ. മകന്റെ മാനസാന്തരജീവിതത്തിന് വേണ്ടി മോണിക്ക സഹിച്ച ത്യാഗങ്ങളും പ്രാര്‍ത്ഥനകളും മക്കള്‍ക്കുവേണ്ടിയുളള ജീവിതം നയിക്കാന്‍ ഓരോ അമ്മമാര്‍ക്കും പ്രേരണയാകണം.
രക്തസാക്ഷികളായ ഏഴു മക്കളുടെ അമ്മയാണ് വിശുദ്ധ ഫെലിസിറ്റ. മക്കള്‍ രക്തസാക്ഷിത്വം വരിച്ചയുടന്‍ അവരോടൊപ്പം രക്തസാക്ഷി്ത്വം വരിച്ച അമ്മയായിരുന്നു ഫെലിസിറ്റ. മക്കളെ വിശ്വാസജീവിതത്തിലേക്ക് നയിക്കാനും ദൈവത്തിന് വേണ്ടി മരിക്കാനും വരെ അവരെ ശക്തരാക്കിയ ഫെലിസിറ്റയുടെ മാധ്യസ്ഥം തേടിയും അമ്മമാര്‍ പ്രാര്‍ത്ഥിക്കണം.
കൊച്ചുത്രേസ്യയുടെ അമ്മയാണ വിശുദ്ധ സെലിന്‍ ഗ്വെരിന്‍. ദാമ്പത്യത്തിലൂടെ സ്വന്തം ഭര്‍ത്താവിനെയും മക്കളെയും വിശുദ്ധരാക്കുന്നതില്‍ സെലിന്‍ വഹിച്ച പങ്ക് നിസ്സാരമല്ല. മക്കളുടെ ദൈവവിളിയില്‍ ഈ ്അമ്മ നിര്‍ണ്ണായക സ്വാധീനമായിരുന്നു
ഡോണ്‍ ബോസ്‌ക്കോയുടെ അമ്മയായ മമ്മാമാര്‍ഗരറ്റാണ് മറ്റൊരു പുണ്യജീവിതം. വിശുദ്ധരുടെ പട്ടികയില്‍ ധന്യപദവിയിലുള്ള മമ്മാ മാര്‍ഗരറ്റും അമ്മമാരെ സ്വാധീനിക്കുന്നു.