സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കാനുള്ള നീക്കത്തിന് സുപ്രീം കോടതിയുടെ തിരിച്ചടി

മനില: സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷന്‍ സുപ്രീം കോടതി നിരസിച്ചു. സ്വവര്‍ഗ്ഗവിവാഹം അനുവദിച്ചുകൊണ്ട് വിവാഹത്തെ പുനനിര്‍വചിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷനാണ് കോടതി തള്ളിക്കളഞ്ഞത്. 2015 ലാണ് മുപ്പത്തിമൂന്നുകാരനായ അഭിഭാഷകന്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചത്. അതിന്റെ മറുപടിയാണ് കോടതി കഴിഞ്ഞ ദിവസം നല്കിയത്.

അമേരിക്കയുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗവിവാഹം വിജയപ്രദവും നിയമാനുസൃതവുമാണെന്ന് കാണിച്ചുകൊണ്ടുള്ള പെറ്റീഷനാണ് കോടതി നിരുപാധികം തള്ളിയത്. എന്നാല്‍ ഫിലിപ്പൈന്‍സിലെ എല്‍ജിബിറ്റി വിഭാഗം കഴിഞ്ഞ ദശകങ്ങളായി വിവേചനം നേരിടുന്നുണ്ടെന്ന് കോടതി അംഗീകരിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ വാദങ്ങള്‍ വേണ്ട എന്നാണ് കോടതിയുടെ നിലപാടും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.