ആക്രമണം ഭയന്ന് വിശുദ്ധ ജൂനിപ്പെറോയുടെ തിരുസ്വരൂപങ്ങള്‍ മാറ്റി

കാലിഫോര്‍ണിയ: സൗത്തേണ്‍ കാലിഫോര്‍ണിയായിലെ വിശുദ്ധ ജൂനി്‌പ്പെറോ സേറായുടെ തിരുസ്വരൂപങ്ങള്‍ സുരക്ഷയെ കരുതി മാറ്റി.വിശുദ്ധന്റെ രൂപങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നസാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഇത്.

മിഷന്‍ സാന്‍ ജൂവാന്‍ കാപിസ്ട്രാനോയില്‍ നിന്നും സമീപത്തുള്ള ദേവാലയത്തില്‍ നിന്നുമുള്ള. 80 വര്‍ഷമായി സ്ഥാപിച്ചിരുന്ന രൂപങ്ങളാണ് മാറ്റിയിരിക്കുന്നത്. കത്തോലിക്കാ സമൂഹത്തിന്റെ വളര്‍ച്ചയെ പ്രതി 1986 ലാണ് ബസിലിക്ക സ്ഥാപിച്ചത് 18 ാം നൂറ്റാണ്ടില്‍ ഒമ്പത് കത്തോലിക്കാ മിഷനുകള്‍ വിശുദ്ധന്‍ സ്ഥാപിച്ചിരുന്നു.

കാലിഫോര്‍ണിയായിലെ പതിനായിരക്കണക്കിന് തദ്ദേശവാസികളെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നതും അവരെ കൃഷിപാഠങ്ങള്‍ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിശുദ്ധനെ യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ഭാഗമായിട്ടാണ് പ്രക്ഷോഭകര്‍ കാണുന്നത്. തുടര്‍ന്നാണ് വിശുദ്ധന്റെ രൂപങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമം നടക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.