പൈശാചിക കോണ്‍ഫ്രന്‍സ് ഈ മാസം 28 മുതല്‍; പ്രാര്‍ത്ഥനയുമായി ബോസ്റ്റണ്‍ രൂപത

ബോസ്റ്റണ്‍: മാരിയട്ട് കോപ്ലിയില്‍ നടക്കുമെന്ന് അറിയിച്ചിരിക്കുന്ന സാത്താന്‍ കോണ്‍ഫ്രന്‍സിനെതിരെ പ്രാര്‍ത്ഥനയുമായി ബോസ്റ്റണ്‍ രൂപത.വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയുമാണ് സാത്താന്‍ കോണ്‍ഫ്രന്‍സിനുള്ള മറുമരുന്നായി രൂപത നിശ്ചയിച്ചിരിക്കുന്നത്, ഏപ്രില്‍ 28 മുതല്‍ 30 വരെ തീയതികളിലാണ് സാത്താന്‍ കോണ്‍ എന്ന പേരിലുള്ള കോണ്‍ഫ്രന്‍സ് നടക്കുന്നത്. ആളുകളെ സാത്താനിലേക്ക് അടുപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കര്‍ദിനാള്‍ സീന്‍ ഒമാലിയാണ് പ്രാര്‍ത്ഥനായജ്ഞത്തിന് ആഹ്വാനം മുഴക്കിയിരിക്കുന്നത്. വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനാകാര്‍ഡും രൂപതയിലുടനീളം ഇതോട് അനുബന്ധിച്ച് വിതരണം ചെയ്യുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.