രക്ഷപ്രാപിക്കാനുള്ള മാര്‍ഗ്ഗം ഇതുമാത്രമേയുള്ളൂ, വചനം പറയുന്നു

ആത്മരക്ഷയും നിത്യരക്ഷയുമാണ് ഒരു ക്രൈസ്തവന്റെ പ്രധാനലക്ഷ്യം. ഈ ഭൂമിയില്‍ എന്തൊക്കെ നേടിയാലും കോടിക്കണക്കിന് സമ്പാദിക്കുകയും ഉന്നതപദവികള്‍ അലങ്കരിക്കുകയും ചെയ്താലും ആത്മാവ് നഷ്ടമാകുകയും നിത്യരക്ഷ അസാധ്യമാവുകയും ചെയ്താല്‍ നമുക്ക് പ്രയോജനമില്ല.

രക്ഷപ്രാപിക്കാനുള്ള എളുപ്പമാര്‍ഗ്ഗത്തെക്കുറിച്ച് തിരുവചനം പറയുന്നത് ഇങ്ങനെയാണ്.
യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയംചെയ്താല്‍ നീ രക്ഷപ്രാപിക്കും’ ( റോമാ 10:9)

ഈ വചനം നമുക്കേറ്റുപറയാം. അതിലൂടെ വിശ്വസിക്കാം. രക്ഷപ്രാപിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.