ശാലോം ശുശ്രൂഷകള്‍ ഇനി സ്‌പെയ്‌നിലേക്കും

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി എന്ന കുഗ്രാമത്തില്‍ നിന്ന് ബ്ര. ബെന്നി പുന്നത്തറയുടെ നേതൃത്വത്തിലുള്ള നാലഞ്ചു പേരടങ്ങുന്ന ഒരു പ്രാര്‍ത്ഥനാകൂട്ടായ്മയിലൂടെ ആരംഭിക്കുകയും വിശ്വാസികളുടെ നിരുപാധികമായ പങ്കുവയ്ക്കലിലൂടെ വളര്‍ന്ന് വലുതാകുകയും ചെയ്ത ശാലോം ശുശ്രൂഷകള്‍ ഇനിമുതല്‍ സ്‌പെയ്‌നിലേക്കും.

സ്പാനീഷ് ഭാഷയില്‍ ശുശ്രൂഷകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ശാലോമിന്റെ സ്പാനീഷ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ശാലോം മീഡിയ യുഎസ്എയുടെ രക്ഷാധികാരിയായ ബിഷപ് ഡാനിയേല്‍ ഫ്‌ളോര്‍സ് വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു. ജര്‍മ്മന്‍ ഉള്‍പ്പടെയുളള യൂറോപ്യന്‍ ഭാഷകളിലേക്ക് ശുശ്രൂഷകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ പടിയാണ് ശാലോമിന്റെ സ്പാനീഷ് ശുശ്രൂഷകള്‍.

മൊബൈല്‍ ആപ്പിലൂടെ ശാലോമിന്റെ പ്രസിദ്ധീകരണങ്ങള്‍ സ്പാനീഷ് ജനതയ്ക്ക സുപരിചിതമാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഫാ. റോയ് പാലാട്ടിസിഎംഐ നയിക്കുന്ന ശാലോമിലെ ഡാനിയല്‍ പ്രയര്‍ ഫാസ്റ്റിംങ് സ്പാനീഷ് ജനതയ്ക്കായി സംപ്രേഷണം ചെയ്യുന്നുണ്ട്.

ഇന്ത്യയ്ക്ക് വെളിയിലെ ശാലോം ശുശ്രൂഷകളുടെ ആസ്ഥാനമായ മക്അലന്‍ ഓഫീസില്‍ നിന്ന് സാന്റോ കാവില്‍പുരയിടത്തിലിന്റെ നേതൃത്വത്തിലുള്ള ശുശ്രൂഷകരാണ് സ്പാനീഷ് പ്രോഗ്രാമുകള്‍ ഏകോപിപ്പിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.