ശാലോം വേള്‍ഡ് വെബ് ചാനല്‍ ട്രെന്‍ഡിംങ് ലിസ്റ്റില്‍ ഒന്നാമത്

ഡെന്‍വര്‍: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിര്‍മ്മിച്ച ഏറ്റവും മികച്ച കത്തോലിക്കാ പ്രോഗ്രാമുകളും ഡോക്യുമെന്ററികളും മാത്രമുള്ള ഫോര്‍മിഡ് എന്ന വെബ്‌സൈറ്റില്‍ ശാലോം വേള്‍ഡ്, ട്രെന്‍ഡിംങ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നു. ഏറ്റവും മൂല്യമുള്ള കത്തോലിക്കാ പ്രോഗ്രാമുകളുടെ വെബ്‌സൈറ്റാണ്‌ ഫോര്‍മിഡ്.

ഗ്ലോറിയസ് ലൈവ്‌സ് എന്ന പരമ്പരയില്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയാണ് ശാലോം വേള്‍ഡ് വെബ് ചാനലിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ വിശുദ്ധ ജീവിതം നയിച്ച വ്യക്തികളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാമാണ് ഗ്ലോറിയസ് ലൈവ്‌സ്. ഇതില്‍ ചിക്കാഗോയിലെ മുന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ ജീവിതത്തെ ആ്‌സ്പദമാക്കിയുള്ള ഡോക്യുമെന്ററിയാണ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.