ഷെക്കെയ്‌ന ടെലിവിഷന്‍ അമേരിക്കന്‍ മലയാളികളുടെ ഹൃദയങ്ങളിലേക്കും


ഡാളസ്: സത്യത്തിന്റെ സാക്ഷ്യവുമായി ഷെക്കെയ്‌ന ടെലിവിഷന്‍ അമേരിക്കയില്‍ ലോഞ്ച് ചെയ്തു.ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ ചിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ടെലിവിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. സഭയ്‌ക്കെതിരെ നടക്കുന്ന വ്യാജആരോപണങ്ങളുടെയും വാര്‍ത്തകളുടെയും ഇടയില്‍ ഷെക്കെയ്‌ന ടെലിവിഷന് സത്യത്തിന് സാക്ഷ്യം നല്കാന്‍ കഴിയുമെന്ന് മാര്‍ അങ്ങാടിയത്ത് ആശംസ നേര്‍ന്നു. ഷെക്കെയ്‌ന ടെലിവിഷന്റെ മാധ്യമദര്‍ശനത്തെക്കുറിച്ച് ബ്ര. സന്തോഷ് കരുമത്ര ചടങ്ങില്‍ വിശദീകരിച്ചു.

യുട്യൂബ് സ്‌ക്രീമിങ്ങിലൂടെ ലോകത്ത് എല്ലായിടത്തും എത്തിച്ചേര്‍ന്ന ഷെക്കെയ്‌ന, ഉടന്‍തന്നെ യപ്പ്, റോക്കു പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.