ടൂറിനിലെ തിരുക്കച്ചയുടെ പ്രദര്‍ശനം ആരംഭിച്ചു

വാഷിംങ്ടണ്‍: വിശ്വപ്രസിദ്ധമായ ടൂറിനിലെ തിരുക്കച്ചയുടെ പ്രദര്‍ശനം കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ആരംഭിച്ചു. പ്രദര്‍ശനം ആറു മാസത്തോളം നീളും. ടൂറിനിലെ തിരുക്കച്ച ഇറ്റലിയിലെ ടൂറിനിലെ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 1578 മുതല്‍ ഇത് ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

തിരുക്കച്ചയോടുള്ള ഭക്തി പ്രസിദ്ധമാണ്, കുരിശില്‍ നി്ന്ന് ഇറക്കിയ ഈശോയുടെ തിരുശരീരം പൊതിഞ്ഞതായി വിസ്വസിക്കപ്പെടുന്നതാണ് രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ഈ തിരുക്കച്ച. ഈശോയുടെ തലയില്‍ കെട്ടിയിരുന്ന തൂവാല സ്‌പെയ്‌നിലെ സാല്‍വദോര്‍ കത്തീഡ്രലിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഈ രണ്ടു തുണിയും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നാണ് ശാ്‌സ്ത്രീയ നിഗമനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.