സാമ്പത്തിക ക്രമക്കേട്: സിസ്റ്റൈന്‍ ചാപ്പല്‍ ഡയറക്ടറെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്തു

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിസ്റ്റൈന്‍ ചാപ്പല്‍ ഡയറക്ടറെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ഫാ. മാസിമോ പാലോംബെല്ലയാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. സാമ്പത്തികമായ ക്രമക്കേടുകള്‍ നടത്തി എന്ന ആരോപണത്തെതുടര്‍ന്നാണ് ഈ നീക്കം. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്.

ഒമ്പതുവര്‍ഷമായി ഫാ. മാസിമോ ഈ പദവിയില്‍ തുടര്‍ന്നുപോരികയായിരുന്നു. എന്നാല്‍ 2018 ജൂലൈയിലാണ് സിസ്‌റ്റൈന്‍ ചാപ്പല്‍ ക്വയര്‍ ടീം ഉള്‍പ്പെട്ട സാമ്പത്തികാഴിമതിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് പാപ്പ ഉത്തരവിട്ടിരുന്നു .

ലോകത്തിലേക്കും വച്ചേറ്റവും പഴക്കം ചെന്ന ഗായകസംഘമാണ് സിസ്റ്റൈന്‍ ചാപ്പല്‍ ക്വയര്‍ടീം. 1500 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.