ഭീതിയൊഴിയാതെ ശ്രീലങ്ക


കൊളംബോ: ചാവേറാക്രമണത്തിന്റെ ഭീതി വിട്ടൊഴിയാതെയാണ് ഇപ്പോഴും ശ്രീലങ്ക. മറ്റേതെങ്കിലും വിധത്തിലുള്ള ആക്രമണം നടന്നേക്കുമോയെന്ന ഭീതി പലരെയും പിടികൂടിയിട്ടുമുണ്ട്. സമീപത്തെ പല ദേവാലയങ്ങള്‍ക്കും മതിയായ സുരക്ഷയില്ലെന്നാണ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ പരാതി.

ദേവാലയങ്ങളിലെ ഞായറാഴ്ചകളിലെ ബലിയര്‍പ്പണം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിരിക്കുന്നതും സുരക്ഷാകാരണങ്ങളാല്‍ തന്നെ. കൂടാതെ സണ്‍ഡേ ക്ലാസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. മുസ്ലീം സ്ത്രീകള്‍ക്ക് മുഖം മറച്ചുള്ള സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചിരിക്കുകയാണ്.

ഭേീകരര്‍ ഏതു വേഷത്തിലും രൂപത്തിലും ആക്രമണം നടത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങള്‍.സോഷ്യല്‍ മീഡിയായ്ക്കും താല്ക്കാലികമായ പൂട്ടുവീണിട്ടുണ്ട്.

സുരക്ഷാസംവിധാനങ്ങളില്‍ ഞങ്ങള്‍ തീരെ തൃപ്തരല്ല,അധികാരികള്‍ക്ക സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുമില്ല. കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത് വ്യക്തമാക്കി.

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലം ശ്രീലങ്കയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബ്രിട്ടന്‍, യൂഎസ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ശ്രീലങ്കന്‍ യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.