സാത്താനെ ദൂരെയകറ്റണോ വിശുദ്ധ ബെനഡിക്ടിന്റെ കാശുരൂപം ധരിച്ചാല്‍ മതി

സാത്താന്‍ അലറുന്ന സിംഹത്തെപോലെ ആരെ വിഴുങ്ങണമെന്ന് വിചാരിച്ച് നമുക്കിടയിലൂടെ ചുറ്റിനടക്കുകയാണ്. ഈ സാത്താന്‍ പല ഉപായങ്ങളിലൂടെയും നമ്മെ തറപറ്റിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ അവനെ എങ്ങനെ നേരിടണം എന്ന് അറിയില്ലാത്തതുകൊണ്ട് നാം പലപ്പോഴും അവന്റെ വലയില്‍ പെട്ടുപോകുന്നു.

പക്ഷേ ഭക്തിയോടെ ബെനഡിക്ട്ന്‍ കാശുരൂപം ധരിച്ചാല്‍ സാത്താനെ നമുക്ക് കീഴ്‌പ്പെടുത്താനാകും. കാരണം ബെനഡിക്ടന്‍ കാശുരൂപത്തില്‍ എഴുതിയിരിക്കുന്ന ലാറ്റിന്‍ പ്രാര്‍ത്ഥനകള്‍ സാത്താനെതിരെയുള്ളതാണ്. ഭൂതോച്ചാടന പ്രാര്‍ത്ഥനകള്‍ക്ക് ഉപയോഗിക്കുന്നതുമാണ് അവ.

വിശുദ്ധ കുരിശായിരിക്കും എന്റെ പ്രകാശം, സാത്താന്‍ ഒരിക്കലും എന്നെ നയിക്കുകയില്ല, സാത്താനേ ദൂരെ പോകൂ, നിന്റെ മായാവിലാസങ്ങള്‍ കാട്ടി എന്നെ പ്രലോഭിപ്പിക്കരുത്, ഈ വിഷം നീ തന്നെ കുടിച്ചോളൂ, എന്നിങ്ങനെയുള്ള പ്രാര്‍ത്ഥനകളാണ് ഈ മെഡലില്‍ എഴുതിയിരിക്കുന്നത്.

അതുകൊണ്ട് നാം ഭക്തിയോടെ ഈ മെഡല്‍ ധരിക്കുക. സാത്താന്‍ നമ്മെ വിട്ടുപോയ്‌ക്കൊള്ളും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.