മാര്‍ത്തോമാശ്ലീഹായുടെ 19 ാം ശതോത്തര സുവര്‍ണ്ണ ജൂബിലി ഇന്ന് കൊടുങ്ങല്ലൂരില്‍

കൊടുങ്ങല്ലൂര്‍: ഭാരതഅപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19 ാം ശതോത്തര സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപത ഇന്ന് രാവിലെ കൊടുങ്ങല്ലൂരില്‍ നിന്ന് അഴീക്കോട് മാര്‍ത്തോമ്മാ തീര്‍ത്ഥകേന്ദ്രത്തിലേക്ക് വിശ്വാസപ്രഘോഷണ തീര്‍ത്ഥാടനം നടത്തും. പദയാത്രയ്ക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കും.

അഴീക്കോട് മാര്‍ത്തോമ്മാ തീര്‍ത്ഥകേന്ദ്രത്തില്‍ നടക്കുന്ന ജുബിലി സമാപന സമ്മേളനം ഇന്ത്യയിലെവത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ ലിയോപോള്‍ദോ ജിറേല്ലി ഉദ്ഘാടനംചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ്താഴത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി.നേര്‍ച്ചഭക്ഷണം,പൈതൃക കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം, ബിഷപ് ഡോ ജോസഫ് കാരിക്കശ്ശേരി, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവരുംപങ്കെടുക്കും.

മാര്‍ത്തോമ്മാശ്ലീഹായുടെ പാദസ്പര്‍ശനത്താല്‍ സവിശേഷമായ സ്ഥലമാണ് കൊടുങ്ങല്ലൂര്‍. ഇരിങ്ങാലക്കുടരൂപതയുടെ ഭാഗമാണ്ഇവിടം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.