സ്റ്റീവനേജിൽ പെന്തകോസ്ത് തിരുന്നാളിനോടനുബന്ധിച്ചു ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എഴുത്തിനിരുത്തി

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ നിർദ്ധിഷ്‌ട മിഷനായ സ്റ്റീവനേജിൽ പെന്തകോസ്ത് തിരുന്നാളിനോടനുബന്ധിച്ചു വിദ്യാരംഭം നടത്തി. പ്രീസ്റ്റ് ഇൻ ചാർജ്ജും, സീറോ മലബാർ സഭയുടെ ലണ്ടൻ റീജണൽ ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയാണ് വിശുദ്ധ ബലിക്ക് ശേഷം കുട്ടികളെ എഴുത്തിനിരുത്തിയത്.  


കുട്ടികളെ ശിഷ്യരായി സമർപ്പിച്ചതിന് ശേഷം അവരെ മടിയിലിരുത്തി വൈദികന്‍ പരിശുദ്ധാത്മ അഭിഷേകത്തിനായി പ്രാർത്ഥിച്ചു, പാത്രത്തിൽ നിരത്തിയിരിക്കുന്ന ഉണക്ക കുത്തരിയിൽ കുരിശു വരച്ചുകൊണ്ടു അക്ഷര ലോകത്തേയ്ക്ക് പ്രവേശിപ്പിച്ച കുട്ടികളെ കൊണ്ട് ദൈവത്തിനു സ്തുതി എന്ന് പറയിപ്പിക്കുകയും ഇംഗ്ലീഷിലെ ‘എ’ യും മലയാളത്തിലെ ‘അ’ യും എഴുതിക്കുകയും ചെയ്തു.

പന്തക്കുസ്താ തിരുന്നാളിനോടനുബന്ധിച്ചുള്ള ദിനങ്ങളിലാണ് കത്തോലിക്കാ ദേവാലയങ്ങളിൽ വിദ്യാരംഭം നടത്തുന്നത് .മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.