വിശുദ്ധ മിഖായേലിന്റെ നോമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സെന്റ് മൈക്കിള്‍ ലെന്റ്. ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടോ 13 ാം നൂറ്റാണ്ടുമുതല്‍ ഇങ്ങനെയൊരു ഭക്ത്യഭ്യാസം നിലവിലുണ്ടായിരുന്നതായിപറയപ്പെടുന്നു. അസ്സീസിയിലെവിശുദ്ധ ഫ്രാന്‍സിസ് ഇതിന്റെ വലിയൊരു പ്രചാരകനായിരുന്നു. പ്രാര്‍ത്ഥന, ഉപവാസം, പ്രായശ്ചിത്തപ്രവൃത്തി എന്നിവയോടുകൂടിയ നോമ്പാണ് ഇത്.

മാതാവിന്റെ സ്വര്‍ഗ്ഗാരോപണദിവസമായ ഓഗസ്റ്റ് 15 മുതല്‍ വിശുദ്ധ മിഖായേലിന്റെ തിരുനാളായ സെപ്തംബര്‍ 29 വരെയാണ് ഈ നോമ്പ് ആചരിക്കുന്നത്.

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന് വിശുദ്ധ മിഖായേലിനോട് അത്യധികം ഭക്തിയുണ്ടായിരുന്നു,. അതുപോലെ മാതാവിനോടും. ഈ നോമ്പ് ആചരിക്കാന്‍ ഫ്രാന്‍സിസ് തന്റെ ശിഷ്യരോട് നിര്‍ദ്ദേശിക്കാറുമുണ്ടായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.