വത്തിക്കാന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഫിലിപ്പൈന്‍സുകാരന്‍ സ്വിസ് ഗാര്‍ഡാകുന്നു

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ സംരക്ഷണചുമതല വഹിക്കുന്ന സ്വിസ് ഗാര്‍ഡില്‍ ആദ്യമായി ഒരു ഫിലിപ്പൈന്‍സുകാരന്‍ അംഗമായിരിക്കുന്നു. സാധാരണയായി സ്വിസ് വംശജരാണ് സ്വിസ് ഗാര്‍ഡിന്റെ ചുമതലക്കാരായിരിക്കുന്നത്. ആ പതിവ് തെറ്റിച്ചുകൊണ്ടാണ് വിന്‍സെന്റ് ലൂത്തി എന്ന 22 കാരന്‍ അംഗമായിരിക്കുന്നത്.

ഫിലിപ്പിനോക്കാരിയായ അമ്മയുടെയും സ്വിസുകാരനായ പിതാവിന്റെയും മകനായ വിന്‍സെന്റ് വളര്‍ന്നത് സ്വിറ്റ്‌സര്‍ലന്റിലാണ്. പുതുതായി റിക്രൂട്ട് ചെയ്ത 38 പേരിലൊരാളാണ് ഇദ്ദേഹം.

മെയ് മാസത്തിലായിരുന്നു സ്ഥാനപദവി ഏറ്റെടുക്കുന്ന ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ അത് ഒക്ടോബറിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പദവികള്‍ ഏറ്റെടുത്തത്.

ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ സ്വിസ് ഗാര്‍ഡുകളെയും അവരുടെ മാതാപിതാക്കളെയും നേരില്‍ കാണുകയും പത്രോസിന്റെ പിന്‍ഗാമിയെ സേവിക്കാനായി യുവത്വം സമര്‍പ്പിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.