സ്വിസ് ഗാര്‍ഡില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ്

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ സുരക്ഷാഭടന്മാരുടെ സംഘമായ സ്വിസ് ഗാര്‍ഡില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡാണ് ഈ വിവരം പുറത്തുവിട്ടത്. നേരത്തെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെ ഏഴുപേര്‍ക്കു കൂടി കോവിഡ് ബാധിച്ചതായിട്ടാണ് പുതിയ വാര്‍ത്ത. ഇതോടെ 11 സ്വിസ് ഗാര്‍ഡുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

135 പേരാണ് സംഘത്തിലുള്ളത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ചെറുതുമായ മിലിട്ടറിയാണ് സ്വിസ് ഗാര്‍ഡ്.

കോവിഡ് ബാധയില്‍ യൂറോപ്പില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇറ്റലി. 36372 പേരാണ് ഇറ്റലിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.