കുഞ്ഞച്ചന്‍; ദൈവത്തിന്റെ സൂര്യനക്ഷത്രം: മാര്‍ ജേക്കബ് മുരിക്കന്‍


രാമപുരം: ഭൂമിയില്‍ ദൈവം സൃഷ്ടിച്ച ദൈവത്തിന്റെ സൂര്യനക്ഷത്രമായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്ന് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

നിത്യവും സത്യവുമായ ജീവന്റെ പ്രഘോഷകനായ ഈ നക്ഷത്രം നിത്യജീവന്‍ കരഗതമാക്കാനുള്ള മാര്‍ഗ്ഗം ദൈവവിശ്വാസമാണെന്ന് സാക്ഷ്യപ്പെടുത്തി. പാവപ്പെട്ടവരെ ജീവന്റെ വചനം പഠിപ്പിച്ചും അവരെ ആത്മീയമായും ഭൗതികമായും വളര്‍ത്തി ദൈവകരുണയുടെ കനല്‍തിളങ്ങുന്ന കണ്ണുകളാല്‍ പാവപ്പെട്ടവര്‍ക്ക് മാനവികതയുടെ സുവിശേഷമായി കുഞ്ഞച്ചന്‍ മാറി. മാര്‍ മുരിക്കന്‍ പറഞ്ഞു.

ഇന്നാണ് പ്രധാന തിരുനാള്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates