Tuesday, July 1, 2025
spot_img
More

    പാക്കിസ്ഥാന്‍ ഭരണകൂടം താലിബാനെ പിന്തുണയ്ക്കുന്നു: ആരോപണവുമായി കത്തോലിക്കാ വൈദികന്‍

    ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് താലിബാനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്ന് മുതിര്‍ന്ന കത്തോലിക്കാ പുരോഹിതനായ ഫാ. മുസ്താക്ക് അന്‍ജും. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഉയര്‍ച്ചയെ പാക്കിസ്ഥാന്‍ ആഘോഷമാക്കുകയാണ് ചെയ്യുന്നത്. രണ്ടുരാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിച്ച് ഇത് സംഘര്‍ഷത്തിലാക്കിയിരിക്കുകയാണ്. താലിബാന്റെ വിജയം ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അമേരിക്കയെ പൊതുശത്രുവായിട്ടാണ് കാണുന്നത്. പാശ്ചാത്യരാജ്യങ്ങളോടുള്ള അമിതമായ വെറുപ്പിന്റെ ഭാഗമാണ് ഇത്. മറ്റ് ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പാക്കിസ്ഥാനിലെ ഇസ്ലാം. നിയമവ്യവസ്ഥയ്ക്ക് കീഴിലുള്ളതാണ് മറ്റെല്ലാ മുസ്ലീം രാജ്യങ്ങളിലെയും ഇസ്ലാം നിയമങ്ങള്‍.

    പക്ഷേ പാക്കിസ്ഥാനില്‍ അത് ദരിദ്രര്‍ക്കുമേല്‍ അടിച്ചേല്പിച്ചിരിക്കുകയാണ്. അവരെ കൂടുതല്‍ ദ്രോഹിക്കാനായിട്ടാണ് ആ നിയമം ദുരുപയോഗം ചെയ്തിരിക്കുന്നത്. പാക്കിസ്ഥാനിലെ വിവിധ മതവൈവിധ്യങ്ങളെ എല്ലാ മുസ്ലീങ്ങളും ആദരവോടെ കാണണം. പാക്കിസ്ഥാനിലേക്ക് താലിബാന്‍ വരുമോയെന്ന് താന്‍ ഭയക്കുന്നതായും അച്ചന്‍ വ്യക്തമാക്കി.

    എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിനോട് സംസാരിക്കുകയായിരുന്നു കമില്യന്‍ സന്യാസസഭാംഗമായ ഫാ. മുസ്താക്ക്. പാക്കിസ്ഥാനില്‍ 85 പേരുടെ മരണത്തിനും 140 പേരുടെ ഗുരുതരാവസ്ഥയ്ക്കും കാരണമാക്കിയ പെഷവാറിലെ ആള്‍ സെയ്ന്റ്‌സ് ദേവാലയത്തില്‍ നടന്ന ചാവേറാക്രമണത്തിന്റെ എട്ടാം വാര്‍ഷികം സെപ്തംബര്‍ 22 നാണ് ആചരിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!