നെയ്‌റോബി: തന്റെ ജീവിതം അപകടത്തിലാണെന്ന് വ്യക്തമാക്കിക്കൊണ്ട്് സുവിശേഷപ്രഘോഷകന്‍. നിരവധി പേരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തിയാണ് ഇ്‌ദ്ദേഹം.
അനേകം തവണ വധഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. ഏതു നിമിഷവും മരണം മുന്നില്‍കണ്ടാണ് ഞാന്‍ ജീവിക്കുന്നത്. പാസ്റ്റര്‍ ഗോഗ്ഫ്രീ മോണിംങ്‌സ്റ്റാറിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. പെന്തക്കോസ്ത് സഭാംഗമാണ് ഗോഡ്ഫ്രീ. ഒരു മാസം മുമ്പ് കിബോഗ ജില്ലയില്‍ ഒരു ക്രൈസ്തവന്‍കൊല്ല്‌പ്പെട്ടിരുന്നു.
ഇത് പാസ്റ്ററുടെ ഭീതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്, കഴിഞ്ഞ മൂന്നുമാസത്തിനുള്ളിലാണ് വധഭീഷണികള്‍ ഉയര്‍ന്നിരിക്കുന്നത്. ഉഗാണ്ടയുടെ ഭരണഘടന മതസ്വാതന്ത്ര്യം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ക്രൈസ്തവര്‍ ഇവിടെ ഭയത്തിലാണ് കഴിയുന്നത്. മറ്റൊരു മതവിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പോലുംഭരണഘടന അനുവാദം നല്കുന്നുണ്ട്.
പക്ഷേ ക്രൈസ്തവവിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിനെ മുസ്ലീമുകള്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. മുസ്ലീമുകള്‍ ഇവിടത്തെ ജനസംഖ്യയില്‍ 12ശതമാനത്തിലേറെയാണ്. എന്നാല്‍ രാജ്യത്തിന്റെ ചിലപ്രത്യേക ഏരിയാകളില്‍ ഇവരാണ് ശക്തിപ്രാപിച്ചുവരുന്നത്.