‘ടോട്ടാ പുല്‍ക്രാ’ ഡിസംബര്‍ ഏഴിന്

ബര്‍മ്മിംങ് ഹാം: സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍, വിമന്‍സ് ഫോറത്തിന്റെ എപ്പാര്‍ക്കിയല്‍ സംഗമം ‘ടോട്ടാ പുല്‍ക്രാ’ ഡിസംബര്‍ ഏഴിന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലുമണിവരെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

വിവിധ കമ്മറ്റികള്‍ പ്രോഗ്രാമിന്റെ വിജയത്തിനായി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. റീജിയന്‍, എപ്പാര്‍ക്കിയല്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന എക്‌സിക്യൂട്ടീവുകളുടെ മീറ്റിങ് ഇന്ന് രാവിലെ ഒമ്പതുമ ണിക്ക് നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വികാരി ജനറാല്‍മാരും മീറ്റിങ്ങില്‍ പങ്കെടുക്കും.

ഫാ. ജോസ് അഞ്ചാനിക്കല്‍ നേതൃത്വം നല്കുന്ന മ്യൂസിക് മിനിസ്ട്രിയില്‍ വിമന്‍സ് ഫോറത്തിലെ അംഗങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും. ഒപ്പന, മാര്‍ഗ്ഗം കളി എന്നിങ്ങനെയുള്ള നിരവധി കലാമത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രോഗ്രാമുകളില്‍ ഒരുപാടു പേര്‍ പങ്കെടുത്ത് വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫോറം പ്രസിഡന്റ് ജോളി മാത്യു മരിയന്‍ പത്രത്തോട് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.