നിക്കരാഗ്വയിലെ ട്രാപ്പിസ്റ്റ് സന്യാസിനികള്‍ രാജ്യം വിടുന്നു

ന്ിക്കരാഗ്വ: നിക്കരാഗ്വയിലെ ട്രാപ്പിസ്റ്റ് സന്യാസിനികള്‍ രാജ്യം വിടുന്നു. 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സന്യാസിനികള്‍ രാജ്യംവിടുന്നത്. ഫെബ്രുവരി 27 ന് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

സ്വമേധയായാണ് തങ്ങള്‍ രാജ്യം വിടുന്നതെന്നും ദൈവവിളിയുടെ അഭാവവും സന്യാസിനിമാരുടെ വാര്‍ദ്ധക്യവുമാണ് കാരണമെന്നുംകുറിപ്പില്‍ വിശദീകരിക്കുന്നു. 2001 ലാണ് ഇവര്‍ നിക്കരാഗ്വയില്‍ എത്തിയത്. പനാമയാണ് പുതിയ ശുശ്രൂഷാമണ്ഡലം.

നിക്കരാഗ്വയില്‍ കുരിശിന്റെ വഴി നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രാപ്പിസ്റ്റ് സന്യാസിനികളുടെ വിടവാങ്ങല്‍ പ്രഖ്യാപനവും വന്നിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.