യുഎസിനെയും കാനഡായെയും ഇന്ന് മാതാവിന് സമര്‍പ്പിക്കുന്നു

കാനഡ: യുഎസിലെയും കാനഡായിലെയും മെത്രാന്മാര്‍ ഇന്ന് രാജ്യങ്ങളെ സഭാമാതാവായ മറിയത്തിന് സമര്‍പ്പിക്കുന്നു.

എല്ലാവര്‍ഷവും മെയ് മാസത്തില്‍ പരിശുദ്ധ മറിയത്തിന്റെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇപ്പോള്‍ ആഗോള വ്യാപകമായി പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേകമായ വിധത്തില്‍ മറിയത്തിന്‌റെ മാധ്യസ്ഥം തേടിപ്രാര്‍ത്ഥിക്കുന്നത്. യുഎസ് ബിഷപ്‌സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് ഏപ്രില്‍ 22 ന് പുറപ്പെടുവിച്ച കത്തില്‍ പുനപ്രതിഷ്ഠാകര്‍മ്മത്തെക്കുറിച്ച് പറയുന്നു.

1792 ല്‍ ആണ് യുഎസിലെ ആദ്യ ബിഷപ് ജോണ്‍ കാരോള്‍ അമേരിക്കയെ മാതാവിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയത്. 1847 ല്‍ പോപ്പ് പിയൂസ് ഒമ്പതാമന്‍ മാതാവിനെ യുഎസിന്റെ മധ്യസ്ഥയായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി. 1959 ല്‍ യുഎസ് വീണ്ടും അമേരിക്കയെ മാതാവിന് സമര്‍പ്പിച്ചു.

1947 ല്‍ ഒട്ടാവായില്‍ നടന്ന നാഷനല്‍ മരിയന്‍ കോണ്‍ഗ്രസിലാണ് കാനഡ ആദ്യമായി മാതാവിന് സമര്‍പ്പിക്കപ്പെട്ടത്. 1954 ലും 2017 ലും അത് ആവര്‍ത്തിക്കപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.