മോൺ .ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് .വി .കെ ചാക്കോ നിര്യാതനായി .

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ . ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് അമ്പൂരി ചുണ്ടെലിക്കാട്ട് വി. കെ ചാക്കോ (94 ) നിര്യാതനായി . ഭാര്യ പാലാ കപ്പിലുമാക്കിൽ പരേതയായ ബ്രിജിറ്റ് ചാക്കോ . മക്കൾ മറിയാമ്മ , പരേതനായ ജോസ് ചാക്കോ , റോസമ്മ ,ഏലിയാമ്മ ,അന്നമ്മ ,ജോസ് , സിസിലി , ഫാ. ആന്റണി , ടെസ്സി . സംസ്കാരം പിന്നീട് അമ്പൂരി തിരു ഹൃദയദേവാലയ സെമിത്തേരിയിൽ . പിതാവിന്റെ വേർപാടിൽ മനം നൊന്തിരിക്കുന്ന പ്രിയപ്പെട്ട ആന്റണി അച്ചന്റേയും മറ്റു കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ പങ്കു ചേരുന്നതായും പ്രിയ പിതാവിന്റെ ആത്മ ശാന്തിക്കായി പ്രാർഥിക്കുന്നതായും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.