വെര്‍ജീനിയായില്‍ ബ്ലാക്ക് മാസ്, ജപമാലപ്രദക്ഷിണവും തിരുമണിക്കൂര്‍ ആരാധനയുമായി വിശ്വാസികള്‍

റിച്ച് മോണ്ട്: വെര്‍ജിനിയായില്‍ സാത്താന്‍ ആരാധകര്‍ കറുത്ത കുര്‍ബാന അര്‍പ്പിക്കാനുള്ള തീരുമാനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ചെസാപീക്ക് ഇടവക അതിനെതിരെ പ്രാര്‍ത്ഥനയുടെ കോട്ട തീര്‍ക്കുന്നു. ശനിയാഴ്ച തിരുമണിക്കൂര്‍ ആരാധനയും ജപമാല പ്രദക്ഷിണവും നടത്താനാണ് തീരുമാനം.

നോര്‍ഫോക്കിലെ ബാറിലാണ് കറുത്ത കുര്‍ബാന അര്‍പ്പിക്കുന്നത്. ഈ സമയം അതിന് വെളിയില്‍ ജപമാല പ്രദക്ഷിണം നടത്തും. സെന്റ് ബെനഡിക്ട് ചര്‍ച്ചിന് എട്ടു മൈല്‍ അകലെയുള്ള ബാറിലാണ് കറുത്ത കുര്‍ബാന നടക്കുന്നത്.

തിരുസഭയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും എതിരെ ആക്രമണം നടക്കുമ്പോള്‍ തങ്ങള്‍ക്ക് പ്രാര്‍ത്ഥനയുടെ മാര്‍ഗ്ഗമല്ലാതെ മറ്റൊന്നുമില്ലെന്ന് ഇടവകക്കാര്‍ ഒറ്റസ്വരത്തില്‍ പറയുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകളും ഇവര്‍ ആവശ്യപ്പെടുന്നു.

കറുത്ത കുര്‍ബാന നടത്താന്‍ പദ്ധതിയിടുന്നവരുടെ മാനസാന്തരത്തിന് വേണ്ടി മരിയന്‍ പത്രത്തിന്റെ വായനക്കാരും പ്രാര്‍ത്ഥിക്കുമല്ലോ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.